04/19/2026
നെല്ലിക്ക ഉപ്പിലിട്ടത് ഒന്നാന്തരമാക്കാൻ ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കാം
കടയിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ ഉപ്പിലിട്ടതു തയാറാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.
തയാറാക്കുന്ന വിധം
3/4 കിലോ നെല്ലിക്ക നന്നായി കഴുകിയ ശേഷം ഒട്ടും വെള്ളം ഇല്ലാതെ തുടച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം വച്ചു ചെറിയ കുമിളകൾ വരുമ്പോൾ നെല്ലിക്ക ചേർത്ത് 2 – 3 മിനിറ്റ് വരെ (കളർ ഒന്ന് മാറുന്ന) മീഡിയം തീയിൽ വേവിക്കുക. അതിനുശേഷം വെള്ളത്തിൽ നിന്നും മാറ്റി തണുക്കാൻ വയ്ക്കുക.
തണുത്ത ശേഷം ഒരു ഗ്ലാസ് ബോട്ടിൽ എടുത്തു ആദ്യം കുറച്ച് കാന്താരി /ചീന മുളക് /പച്ച മുളക് എന്നിവ നെടുകെ കീറി ഇട്ടു കൊടുക്കുക. പിന്നെ ഒരു 1/4 കപ്പ് ഉപ്പ് ചേർക്കുക. അതിനു മുകളിൽ വേവിച്ച നെല്ലിക്ക ഇട്ടു അതിനൊപ്പം വെള്ളം ഒഴിക്കുക (നെല്ലിക്ക മൂടുന്നതു വരെ ). അതിലേക്കു 1 1/4 കപ്പ് വിനാഗിരി കുറച്ച് കൂടി കാന്താരി /പച്ച മുളക് ചേർത്ത് നല്ല ഉണങ്ങിയ സ്പൂൺ കൊണ്ട് ഇളക്കി അടച്ചു വയ്ക്കുക. ഒരു മൂന്ന് ദിവസം കഴിഞ്ഞു തുറന്നു ഉപയോഗിക്കാം.